A A
RSS

മനുഷ്യജീവനെ വില്‍പ്പനച്ചരക്കാക്കുന്ന നിയമം

അഡ്വ. ജോജി ചിറയില്‍

 പതിനഞ്ച്‌ ശതമാനത്തിലധികം ദമ്പതികള്‍ ‘വന്ധ്യത’ എന്ന പ്രശ്നത്തെ അഭിമുഖീകരിക്കുന്നവരാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പ്രശ്നത്തിന്‌ നിയമപരമായ ഒരു പരിഹാരം ഉണ്ടാക്കുന്നതിനും രാജ്യത്ത്‌ കൂണുകള്‍പോലെ മുളച്ചുവരുന്ന വന്ധ്യതാനിവാരണ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യുല്‍പാദനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമമാണ്‌ ‘കൃത്രിമ പ്രത്യുല്‍പ്പാദന ബില്‍’. പ്രത്യുല്‍പാദനം സുരക്ഷിതവും ധാര്‍മ്മികവുമാക്കാനാണ്‌ ഈ നിയമം എന്ന്‌ അവകാശപ്പെടുന്നുണ്ട്‌. എങ്കിലും ഈ നിയമത്തിനു പിന്നിലുള്ള അധാര്‍മ്മിക വശങ്ങളെ നാം കണ്ടില്ലെന്നു നടിച്ചുകൂടാ. അധാര്‍മ്മികനിയമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെ. മനുഷ്യനെയും സമൂഹത്തെയുംകുറിച്ചുള്ള കാഴ്ചപ്പാടില്‍നിന്നാണ്‌ രാഷ്ട്രനിയമങ്ങള്‍ക്ക്‌ രൂപവും ഭാവവും ലഭിക്കുന്നത്‌. പൊതുനന്‍മയും സമൂഹത്തിന്റെ സുസ്ഥിതിയും ലക്ഷ്യം വച്ചായിരിക്കണം എല്ലാ നിയമനിര്‍മ്മാണങ്ങളും നടക്കേണ്ടത്‌. രാഷ്ട്രനിയമം ധാര്‍മ്മികനിയമത്തോട്‌ അനുരൂപപ്പെട്ടിരിക്കേണ്ടതാണ്‌. അതായത്‌ ധാര്‍മ്മിക നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം രാഷ്ട്രനിയമങ്ങള്‍. സഭ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള നിലപാടാണിത്‌. ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പാ തന്റെ ചാക്രിക ലേഖനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. “അധികാരം ധാര്‍മ്മിക ക്രമത്തിന്റെ ഒരു മുന്‍ വ്യവസ്ഥയാണ്‌. അത്‌ ദൈവത്തില്‍ നിന്നും വരുന്നതാണ്‌. തല്‍ഫലമായി ധാര്‍മ്മിക ക്രമത്തിനും ദൈവിക ഇച്ഛയ്ക്കും വിരുദ്ധമായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും മനഃസാക്ഷി കടപ്പെടുത്തുവാനുള്ള ശക്തിയില്ല. യഥാര്‍ത്ഥത്തില്‍ അത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്‌ അധികാരത്തിന്റെ സ്വഭാവത്തെതന്നെ നശിപ്പിക്കുന്ന പ്രവൃത്തിയാണ്‌. അത്‌ ലജ്ജാവഹമായ ദുരുപയോഗത്തിനു കാരണമാവുകയും ചെയ്യും (ഭൂമിയില്‍ സമാധാനം, 271). അധാര്‍മ്മിക നിയമങ്ങളെ എതിര്‍ക്കുവാന്‍ ക്രൈസ്തവര്‍ ബാദ്ധ്യസ്ഥരാണ്‌ എന്ന്‌ സഭ പഠിപ്പിക്കുന്നു. സമൂഹത്തിന്റെ ഘടനയ്ക്കു

മാധ്യമസാക്ഷരത

ജിന്‍സ്‌ നല്ലേപ്പറമ്പില്‍

നവയുഗ മാധ്യമങ്ങള്‍ എല്ലാംതന്നെ കച്ചവടക്കണ്ണുകളോടെ പ്രവര്‍ത്തിക്കുന്നവയാണെന്നും സമൂഹത്തിന്റെ സാംസ്കാരിക നിര്‍മ്മിതിയില്‍ അവ പഴയകാല മാധ്യമങ്ങളെപ്പോലെ ശ്രദ്ധ ചെലുത്തുന്നില്ലെന്നും പലരും ആക്ഷേപം ഉന്നയിക്കാറുണ്ട്‌. അതു സത്യം തന്നെയാണെന്നു തെളിയിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. മലയാള പ്രസിദ്ധീകരണ രംഗത്തെ ക്ഷുദ്രജീവിയായി മാറിക്കൊണ്ടിരിക്കുന്ന കൌമുദി അവരുടെ സംസ്ക്കാരം ആകമാനം മലയാളത്തിനു സംഭാവനചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നു തോന്നുന്നു. മലയാളിയുടെ വികാരത്തിന്‌ ‘ഫയര്‍’ കൊളുത്തുന്ന ‘മഞ്ഞ’ പത്രക്കാര്‍ക്ക്‌ ഇപ്പോള്‍ ‘ആമ്മേന്‍’ പറയാന്‍ ‘കന്യാമഠത്തിന്റെ വിലങ്ങുകള്‍ ഭേദിച്ച’ സിസ്റ്റര്‍ ജെസ്മി കൂട്ടുണ്ട്‌. ജെസ്മിയുടെ ‘അനുഭവം’ വികാര തീവ്രമായും കത്തോലിക്കാ സഭയ്ക്കെതിരായും പകര്‍ത്തിവെയ്ക്കാന്‍ പാവം റിപ്പോര്‍ട്ടര്‍ കാണിക്കുന്ന പരാക്രമങ്ങള്‍ കാണുമ്പോള്‍ ‘ചെത്തുന്നവനെ’ മാത്രമല്ല എഴുതുന്നവനെയും നാറും എന്നു മനസ്സിലാകും. ഈശോമിശിഹാ കുരിശില്‍ മരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കബറിടം കാശ്മീരില്‍ ഉണ്ടെന്നുമൊക്കെ പ്രസ്താവിക്കുന്ന ഒരു ക്ഷുദ്രഗ്രന്ഥത്തിന്റെ മലയാള പരിഭാഷ വാരികയില്‍ ഉടന്‍ വരുന്നതായി കൌമുദി പ്രഖ്യാപിച്ചിരിക്കുന്നു. പേര്‌ മിശിഹായനം, എഴുതുന്നത്‌ യൂസഫലി കേച്ചേരി. സഭ വര്‍ഷങ്ങളായി മറച്ചുവച്ചിരുന്ന സുവിശേഷങ്ങള്‍ കണ്ടെത്തി മലയാളികളെ ബോധവത്കരിക്കാന്‍ കൌമുദിയും യൂസഫലിയും

പ്രതീകങ്ങള്‍ക്കെതിരെ പടവാളോങ്ങുന്നവര്‍!

ഫാ. ജോസഫ്‌ കളത്തില്‍, കോഴിക്കോട്‌

അടയാളങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും കത്തോലിക്കാസഭയില്‍ വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനമാണുള്ളത്‌. മിശിഹാസംഭവം നമുക്കായി അവതരിപ്പിച്ച്‌ സമ്പൂര്‍ണ്ണ മിശിഹാനുഭവം നല്‍കുകയും രക്ഷാകരകര്‍മ്മം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന പ്രതീകാത്മകസംവിധാനമാണ്‌ സഭയുടെ ആരാധനക്രമവും അതിന്റെ കേന്ദ്രമായ വി. കുര്‍ബ്ബാനയും. നൂറ്റാണ്ടുകളായി തിരുസ്സഭ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സഭയുടെ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും ആന്തരാര്‍ത്ഥം ഹൃദിസ്ഥമാക്കുമ്പോള്‍ മിശിഹാരഹസ്യത്തിലേക്ക്‌ ആഴമായി ഇറങ്ങിച്ചെല്ലുന്നതിനും സ്വര്‍ഗ്ഗീയസൌഭാഗ്യത്തിന്റെ മുന്നാസ്വാദനം ലഭിക്കുന്നതിനും സ്വര്‍ഗ്ഗോന്‍മുഖമായി ജീവിക്കുന്നതിനും നമുക്കു സാധിക്കും. ആരാധനക്രമത്തിലെ സജീവഭാഗഭാഗിത്വത്തിന്‌ അടയാളങ്ങളും പ്രതീകങ്ങളും അത്യന്താപേക്ഷിതമാണ്‌ എന്നത്‌ തര്‍ക്കമറ്റ വസ്തുതയാണ്‌. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതുപോലെ, മനുഷ്യജീവിതത്തില്‍ അടയാളങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും സുപ്രധാന സ്ഥാനമുണ്ട്‌. ഒരേ സമയത്തു ശരീരവും അരൂപിയുമായിട്ടുള്ള മനുഷ്യന്‍ ആദ്ധ്യാത്മികയാഥാര്‍ത്ഥ്യങ്ങളെ ഭൌതികാടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പ്രകാശിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. സാമൂഹികജീവി എന്ന നിലയില്‍ ഭാഷ, ആംഗ്യങ്ങള്‍, പ്രവൃത്തികള്‍ എന്നിവയിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാന്‍ മനുഷ്യന്‌ അടയാളങ്ങളും പ്രതീകങ്ങളും ആവശ്യമാണ്‌. ദൈവവുമായിട്ടുള്ള ബന്ധത്തിലും ഇതു ശരിയാണ്‌ (CCC, 1146). കൌദാശികാടയാളങ്ങളെക്കുറിച്ച്‌ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നത്‌ പന്തക്കുസ്തായ്ക്കുശേഷം തന്റെ സഭയുടെ

സഹനത്തിന്റെയും ത്യാഗത്തിന്റെയും ശൈലി വളരണം

മാര്‍ ജോസഫ്‌ പവ്വത്തില്‍ മെത്രാപ്പോലീത്താ

വിശ്വാസം കുറയുമ്പോഴുണ്ടാകുന്ന നഷ്ടം
വിശ്വാസം ലോലമാകുമ്പോള്‍ നമുക്ക്‌ ഭദ്രമായ ഒരു ജീവിതദര്‍ശനവും ജീവിതസാക്ഷാത്കാരത്തിനാവശ്യമായ ധാര്‍മ്മികതയുടെ മാനദണ്ഡവും ഇല്ലാതാവുകയാണ്‌. ജീവിതദര്‍ശനം കേവലം ഭൌതികമണ്ഡലത്തില്‍ ഒതുങ്ങുന്നു. ജീവിതത്തിന്റെ ലക്ഷ്യം തന്നെയും ഭൌതിക നേട്ടങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നു. ഭൌതികതയ്ക്ക്‌ അതീതമായി മറ്റൊന്നുമില്ലാത്തതുകൊണ്ട്‌ ഇവിടെയുണ്ടാകുന്ന ചേതങ്ങള്‍ ജീവിതത്തില്‍ വലിയ ആഘാതമായി മാറുമെന്നതാണ്‌ വസ്തുത. ഇവിടെയുണ്ടാകാവുന്ന നേട്ടങ്ങളും അനുഭൂതികളും നഷ്ടമാകുമ്പോള്‍ അതിനുപകരമായി ഒരു ഭൌതിക മനുഷ്യന്‌ എന്തു ചൂണ്ടിക്കാട്ടാന്‍ കഴിയും?. അങ്ങനെയാകുമ്പോള്‍ ഇവിടുത്തെ നഷ്ടങ്ങള്‍ മനംമടുപ്പിക്കാതിരിക്കില്ല. അതുപോലെതന്നെ തെറ്റും ശരിയും നിര്‍ണ്ണയിക്കാന്‍ ദൈവത്തെ മറന്നാല്‍പിന്നെ മറ്റു മാനദണ്ഡങ്ങളില്ലാതെ പോകുന്നു. പിന്നെയുള്ളത്‌ സ്വേച്ഛ മാത്രമാകുന്നു. സ്വേച്ഛ നടക്കാതെ വരുമ്പോള്‍ നാം ഭഗ്നാശരാവുക സ്വാഭാവികമാണ്‌. സ്വേച്ഛയ്ക്കപ്പുറത്ത്‌ ചില പ്രത്യയശാസ്ത്രങ്ങള്‍ അടിസ്ഥാനമാകാം. പക്ഷേ അവയ്ക്ക്‌ ഭൌതീകാതീതമായി ഒന്നും നല്‍കാനില്ലാത്തതിനാല്‍ ഇവിടെയുണ്ടാകുന്ന പരാജയങ്ങള്‍ വലിയ ഇച്ഛാഭംഗത്തിനും ഒരുപക്ഷേ നിരാശയ്ക്കും

നെസ്തോറിയസിന്റെ മിശിഹാദര്‍ശനം

മാര്‍ അബ്രാഹം മറ്റം
നെസ്തോറിയസ്‌ അന്ത്യോക്യായില്‍ തെയൊഡോറിന്റെ ശിഷ്യനായിരുന്നു എന്നു നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. അന്ത്യോക്യന്‍

കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസായിരുന്ന നെസ്തോറിയസ്‌

വിദ്യാപീഠത്തിന്റെ സ്ഥാപകനായി കരുതപ്പെടുന്നത്‌ ടാര്‍സസിലെ മെത്രാനായിരുന്ന ദിയദോര്‍ (Diadore of Tarsus, 391) ആണ്‌. അദ്ദേഹവും തുടര്‍ന്നു തെയോദോറും വേദപുസ്തകത്തില്‍ അധിഷ്ഠിതമായ ഒരു മിശിഹാദര്‍ശനം – കന്യകാമറിയത്തില്‍നിന്നു “മാംസം ധരിച്ച” (മനുഷ്യനായി ജനിച്ച) മിശിഹായില്‍ മനുഷ്യസ്വഭാവവും ദൈവസ്വഭാവവും എപ്രകാരം സംയോജിക്കുന്നു എന്നു ബൌദ്ധികമായി വ്യാഖ്യാനിക്കുന്ന ഒരു സിദ്ധാന്തം വികസിപ്പിച്ചിരുന്നു. തെയൊദോര്‍, സഭയുമായുള്ള ഐക്യത്തില്‍, ‘അസാധാരണ പണ്ഡിതനായ ഒരു ദൈവശാസ്ത്രജ്ഞന്‍’ എന്നു പ്രകീര്‍ത്തിതനായി 428-ല്‍ ദിവംഗതനായി. പൌരസ്ത്യസുറിയാനിസഭയില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നത്‌ “അതുല്യനായ” (Par excellence) വേദപുസ്തകവ്യാഖ്യാതാവ്‌, ദൈവശാസ്ത്രപാരംഗതന്‍ എന്ന പേരിലാണ്‌. പൌരസ്ത്യസഭയുടെ ദൈവശാസ്ത്ര വിജ്ഞാനീയത്തെ അദ്ദേഹം ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. തെയൊദോറിന്റെ മരണശേഷം ഏകദേശം 125 കൊല്ലം കഴിഞ്ഞ്‌, 553-ല്‍ രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിള്‍സ്‌ സൂനഹദോസില്‍, തെയൊദോറിന്റെ സിദ്ധാന്തം പാഷണ്ഡതയായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഏകസ്വഭാവവാദികളുടെ പ്രേരണയ്ക്കുവഴങ്ങി സ്വീകരിച്ച നിലപാടായിരുന്നു അത്‌ എന്ന്‌ ചില ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. നെസ്തോറിയസ്‌ പിന്തുടര്‍ന്നത്‌ തെയൊദോറിന്റെ മിശിഹാദര്‍ശനമാണ്‌. സ്വന്തമായൊരു സിദ്ധാന്തമല്ല അദ്ദേഹം അവതരിപ്പിച്ചത്‌. തെയൊദോറിന്റെ സിദ്ധാന്തത്തെ വികസിപ്പിച്ചു എന്നു മാത്രം. അതിനാല്‍, നെസ്തോറിയസിന്റെ പഠനത്തെ വ്യാപകമായ അര്‍ത്ഥത്തില്‍, നെസ്തോറിയന്‍ എന്നോ, തെയൊദോറിയന്‍

സ്ത്രീ ശക്തീകരണം

പ്രൊഫ. തോമസ്‌ കണയംപ്ലാവന്‍

സ്ത്രീശക്തീകരണം (Women Empowerment) ഇന്നു പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ. അതേപ്പറ്റി ഉപന്യസിക്കുന്നതിനുമുമ്പ്‌ ആ പദത്തെപ്പറ്റി ഒരു വാക്ക്‌. “സ്ത്രീ ശാക്തീകരണം” എന്നാണ്‌ മിക്കവാറും എല്ലാവരും തന്നെ പറയുന്നത്‌. ഇതു ശരിയല്ല. ശക്തിയല്ലാത്ത ഒന്നിനെ ശക്തിയാക്കുക എന്ന അര്‍ത്ഥം ലഭിക്കാന്‍ “ശക്തീകരണം” എന്നാണു പറയേണ്ടത്‌. വേണമെങ്കില്‍ “ശക്തിമത്കരണം” എന്നും പറയാം. സ്ത്രീ അബലയാണ്‌, ചപലയാണ്‌ എന്നൊക്കെ നാം പറഞ്ഞുകേള്‍ക്കാറുണ്ട്‌. ഒരു പരിധിവരെ ഇതു ശരിയാണെന്നു പറയാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രസ്താവം ഒരാള്‍ നടത്തുമ്പോള്‍ സ്ത്രീയിലും സ്ത്രീത്വത്തിലും ഒളിഞ്ഞിരിക്കുന്ന ശക്തിയും മഹത്ത്വവും അയാള്‍ കാണാതെപോകുന്നു. സ്നേഹിക്കുന്നതിനും സഹിക്കുന്നതിനും സ്ത്രീക്കുള്ള ശക്തി അപാരമാണെന്നുതന്നെ പറയണം. ഇക്കാര്യങ്ങളില്‍ പുരുഷന്‍ സ്ത്രീയുടെ അടുത്തെത്തുകയില്ല. പുരുഷനു തന്റെ ജോലിയിലും ഉദ്യോഗത്തിലുമുള്ള അഥവാ ബിസിനസിലുള്ള നേട്ടമാണു മുഖ്യം; എന്നാല്‍ സ്ത്രീയുടെ ജീവിതം തന്നെ സ്നേഹമാണ്‌. “തരുണിമണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം പുരുഷരിലൊരുനാളും കാണ്‍മതില്ലെന്തുചെയ്യാം”എന്ന്‌ പ്രസിദ്ധ കവിയിത്രി മേരി ബനീഞ്ഞ വിലപിച്ചു. അതിനാല്‍ സ്ത്രീയില്‍ ബലഹീനതയോടൊപ്പം ശക്തിയുമുണ്ടെന്ന കാര്യം നാം മറക്കരുത്‌. സ്ത്രീ അമ്മയാണ്‌, സഹോദരിയാണ്‌, ഭാര്യയാണ്‌, മകളാണ്‌. ഈ നിലകളിലെല്ലാം അവള്‍ അര്‍പ്പിക്കുന്ന സ്നേഹവും ശുശ്രൂഷയും വിലമതിക്കാനാവാത്തതാണ്‌. സ്ത്രീയെയും പുരുഷനെയും പരസ്പര പൂരകങ്ങളായിട്ടാണ്‌ ദൈവം സൃഷ്ടിച്ചതെന്നു നാം മനസ്സിലാക്കണം. മനഃശാസ്ത്രം ഈ പ്രസ്താവനയെ ഉറപ്പിക്കുന്നു. പുരുഷന്‍ യുക്തിപൂര്‍വ്വം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു; എന്നാല്‍

ജീവന്റെ ശുശ്രൂഷ

മൂന്നാമത്തെ സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ അസംബ്ലിയുടെ വിഷയം “വിശ്വാസം ജീവന്റെ സംരക്ഷണത്തിനും സമ്പൂര്‍ണ്ണതയ്ക്കും” എന്നുള്ളതായിരുന്നു. ക്രൈസ്തവ വിശ്വാസം എന്നത്‌ ദൈവവും മനുഷ്യനും തമ്മില്‍ മിശിഹാവഴി സ്ഥാപിക്കപ്പെട്ട ജീവത്‌ ബന്ധമാണല്ലോ. ഈശോയെ രക്ഷകനും കര്‍ത്താവുമായി സഭയില്‍ സ്വീകരിക്കുന്നതാണ്‌ വിശ്വാസത്തിന്റെ കാതല്‍. മാമ്മോദീസായിലൂടെ സഭയിലെ അംഗങ്ങളായതുവഴി സഭാവിശ്വാസത്തില്‍ നാം പങ്കുചേരുന്നു. അവിടുത്തെ ഹൃദയംകൊണ്ട്‌ സ്വീകരിക്കുകയും അവിടുന്നുമായി ജീവത്ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതിലാണ്‌ ക്രൈസ്തവവിശ്വാസം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്‌. ഈ ബന്ധത്തിന്റെ സമ്പൂര്‍ണ്ണതയ്ക്കായാണ്‌ ഈശോ വന്നത്‌. ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്ക്‌ ജീവനുണ്ടാകുവാനും അത്‌ സമൃദ്ധമായി ഉണ്ടാകുവാനുമാണ്‌ (യോഹ. 10:10). സമൃദ്ധമായി നമുക്കു നല്‍കപ്പെടുന്ന ഈ ദൈവിക ജീവന്റെ വളര്‍ച്ചതന്നെയാണ്‌ വിശ്വാസത്തിന്റെ വളര്‍ച്ച. ദൈവികജീവനിലേക്കു നമ്മള്‍ വളരുമ്പോള്‍ ഉത്തരവാദിത്വമുള്ള ദൈവമക്കളെന്ന നിലയില്‍ വിശ്വാസത്തിന്റെ ദൃഷ്ടിയിലൂടെ മനുഷ്യരെയും പ്രപഞ്ചത്തെമുഴുവനെയും ജീവന്റെ സമഗ്രതയില്‍ വീക്ഷിക്കേണ്ടിയിരിക്കുന്നു. അതിനായി നമ്മുടെ വിശ്വാസം നമ്മെ നിര്‍ബന്ധിക്കുന്നു. ജീവനെന്നത്‌ കേവലം മനുഷ്യജീവനായി കാണുന്ന പ്രവണത അപകടകരമാണ്‌. ദൈവത്തിന്റെ ജീവനിലുള്ള മനുഷ്യന്റെ പങ്കുചേരലാണ്‌ വിശ്വാസിയെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ ജീവന്‍. ഈ ജീവന്‍ നിലനില്‍ക്കുന്നതും വളരുന്നതും ദൈവികജീവന്‍ പരിപോഷിപ്പിക്കുന്ന വിശുദ്ധ കൂദാശകളിലൂടെയാണ്‌. ദൈവമനുഷ്യബന്ധം ധ്യാനമായി നിരന്തരം സ്വീകരിക്കാനും വളര്‍ത്താനും നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സജ്ജമാക്കുന്നതാണ്‌ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായ പരിശുദ്ധ കുര്‍ബാന. ആരാധനാ സമൂഹം ഓരോതവണയും വചനവും അപ്പവുംവഴി വിശ്വാസത്തിലുറപ്പിക്കപ്പെട്ടും ജീവനില്‍ പരിപോഷിപ്പിക്കപ്പെട്ടുമാണ്‌ വളരുന്നത്‌. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമായതുകൊണ്ട്‌ (യോഹ. 6:41) വിശുദ്ധ കുര്‍ബാന നമുക്ക്‌ അമര്‍ത്യതയുടെ അച്ചാരമായിത്തീരുന്നു. വിശ്വാസജീവിതത്തിന്റെ പരമലക്ഷ്യമായ ദൈവരാജ്യത്തിന്റെ സമാധാനവും ദൈവാനുഭവത്തിന്റെ നിര്‍വൃതിയും പ്രധാനം ചെയ്തുകൊണ്ട്‌ നമ്മെ നിത്യതയുടെ കവാടം വരെ ഉയര്‍ത്തുവാന്‍ ലിറ്റര്‍ജി

Sponsored Links